Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വരാപ്പുഴ പടക്കശാല അപകടം; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം കാരണമെന്ന്‌ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

കൊച്ചി: വരാപ്പുഴ പടക്കശാല സ്ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം എന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്. ശരവണൻ. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി സാമ്പിൾ ശേഖരിച്ചു. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു.

ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍  കൂടുതൽ സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.

സംഭവത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തിരുന്നു. പടക്കം സൂക്ഷിച്ച വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവരെയാണ് പ്രതികൾ ആയി ഉൾപ്പെടുത്തിയിരുന്നത്. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.

shortlink

Post Your Comments


Back to top button