Latest NewsIndia

കോൺഗ്രസും സിപിഎമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല, ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം മുന്നിൽ

ബിജെപി ഇന്ത്യയിൽ ജൈത്രയാത തുടരുകയാണ്. കാവി തരംഗത്തെ പിടിച്ച് കെട്ടാൻ ത്രിപുരയിൽ ആജന്മ ശത്രുക്കളായ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല. 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേ നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില ബിജെപിക്ക് അനുകൂലമാണ്. നാഗാലാന്റിൽ ബിജെപി വൻ കുതിപ്പാണ്‌ നടത്തുന്നത്. ലീഡ് നില അറിഞ്ഞ് 45 സീ​‍റ്റുകളിൽ 42ലും ബിജെപിയാണ്‌.

നാഗാലാന്റിൽ എടുത്ത് പറയേണ്ടത് ബിജെപിക്ക് എതിരാളികൾ ഏഴയലത്ത് പൊലും ഇല്ലെന്നതാണ്‌. അങ്ങിനെ ഒരു സംസ്ഥാനത്ത് കൂടി ബിജെപിക്ക് അധികം കിട്ടുകയാണ്‌ ത്രിപുരയിലും ബിജെപി ലീഡ് ചെയ്യുകയാണ്. ലീഡ് നില അറിവായതിൽ 58ൽ 38 എണ്ണത്തിലും ബിജെപിയാണ്‌. സി.പി.എം കോൺഗ്രസ് സഖ്യം ഏറെ പിന്നിലാണ്‌. സഖ്യത്തിനിറങ്ങിയതിന്റെ പേരിൽ കേരളത്തിലെ സി.പി.എം കോൺഗ്രസുകാർ പോലും ഇപ്പോൾ നാണം കെട്ട അവസ്ഥയിലാണ്‌. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 37 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

60 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ഇടത് – കോൺ​ഗ്രസ് സഖ്യത്തിന് എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. തിപ്രമോദ പാർട്ടി 11 സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സഖ്യം 50 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. നാഗാ പീപ്പിൾസ് ഫ്രണ്ട് ഒമ്പത് സീറ്റുകളിലും ലീഡ് ചെയ്യുന്നു. നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചിട്ടുണ്ട്. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Post Your Comments


Back to top button