തിരുവനന്തപുരം: ‘ഐ ഡ്രിങ്ക് എവരി തിങ് ഹഹഹഹ ബക്കാർഡി. നോ മദേഴ്‌സ് മിൽക്ക്’ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ചാറ്റിലെ വരികളിലൊന്നാണിത്. സംഭവം എന്താണെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഏതാണ്ട് വെളിവാക്കുന്നതാണ് സ്വപ്ന സുരേഷിന്റെ ഈ ചാറ്റുകൾ. സ്വപ്നയെ അറിയുകയേ ഇല്ല എന്ന് വീമ്പിളക്കിയ രവീന്ദ്രനെ പൂട്ടിക്കെട്ടുന്നതാണ് ഈ ചാറ്റുകൾ. ഈ ചാറ്റിനെ ചൊല്ലി സോഷ്യൽ മീഡിയകളിൽ കൊണ്ടുപിടിച്ച ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ, സ്വപ്നയുടെ പുറത്തുവന്ന ചാറ്റിന്റെ പശ്ചാത്തലത്തിൽ കർമ്മ ന്യൂസുമായി പ്രതികരിക്കുകയാണ് തമ്പി നാഗാർജുന. എത്ര മാന്യനാകാൻ ശ്രമിച്ചാലും യഥാർത്ഥ മുഖം ഒരു ദിവസം പുറത്തുവരുമെന്ന് തമ്പി നാഗാർജുന പറയുന്നു.
കേരളത്തിൽ ഇപ്പോൾ ഭരിക്കാനറിയാവുന്ന ഒരേയൊരു വ്യക്തി സ്വപ്ന സുരേഷ് മാത്രമാണെന്ന് അദ്ദേഹം പരിഹാസത്തോടെ പറയുന്നു. സ്വപ്നയെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആക്കി ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ഭരണഘടനയെ പോലും പരിഹസിച്ച് തള്ളുന്നവരാണ് സഭയിൽ ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തിന് വേണ്ടി മാത്രമാണ് കേരളത്തിലെ എയർപോർട്ടുകൾ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
‘കേരളത്തിലെ എയർപോർട്ടുകൾ മുഴുവൻ കള്ളക്കടത്തുകളുടെ കേന്ദ്രമായിമാറിക്കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാൽ ആ സ്വർണ്ണത്തിന്റെ അവസ്ഥ എന്തായി. ജനങ്ങളുടെ നന്മക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഗവൺമെന്റാണ് ഇപ്പോഴത്തെത്. കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോയുടെ ചരിത്രം പലർക്കും അറിയില്ല. പാർട്ടിക്കാർ തന്നെ ഗർഭിണിയാക്കിയ സ്ത്രീയെ അവിഹിത ഗർഭം ആരോപിച്ച് പാർട്ടിയിൽ നിന്ന് ഒഴിവാക്കിയ ചരിത്രം പണ്ടുണ്ട്. അമ്മിഞ്ഞപ്പാൽ വിവാദത്തിൽ പെട്ട വ്യക്തിയോട്, സ്വപ്നയെ കണ്ടില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്ന് പറയുന്നയാളോട് ഇരയിമ്മൻ തമ്പിയുടെ ഉന്തുന്ത് ഉന്തുന്ത് എന്ന പാട്ട് കേട്ടിരുന്ന് പഠിക്കാനാണ് എനിക്ക് പറയാനുള്ളത്.
Post Your Comments