തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും മന്ത്രി വ്യക്തമാക്കി.
നിർബന്ധ വിആർഎസ് കെഎസ്ആർടിസിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിൽ സ്വകാര്യവത്കരണ നീക്കമില്ല.
യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
Post Your Comments