KeralaLatest NewsNews

സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: എം.വി ഗോവിന്ദന്‍

സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: ആത്മവിശ്വാസത്തോടെ പാര്‍ട്ടി സെക്രട്ടറി

പാലക്കാട്: സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു. ‘കേന്ദ്ര ഏജന്‍സികള്‍ കേരളത്തിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. ഒപ്പം വലതുപക്ഷമാധ്യമങ്ങളും കൂടുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ ജാഥയിലേക്ക് ഒഴുകുന്നത്. ആര്‍എസ്എസിന്റെ എല്ലാ കുത്സിത ശ്രമങ്ങളും ഒറ്റക്കെട്ടായി എതിര്‍ക്കും’, അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കേരളത്തില്‍ പെട്രോളിനും ഡീസലിനും 2രൂപ കൂട്ടിയപ്പോള്‍ എന്തായിരുന്നു കലാപം, ഇപ്പോള്‍ കേന്ദ്രത്തിനെതിരെ മിണ്ടാട്ടമില്ല

‘സമൂഹത്തിന്റെ ജീര്‍ണതകള്‍ പാര്‍ട്ടിക്ക് അകത്തും ഉണ്ടാകും. ഇത് സ്വാഭാവികമാണ്. പാര്‍ട്ടിയെ സംഘടനാപരമായി നേര്‍ദിശയിലേക്ക് നയിക്കാനും ജാഥയിലൂടെ കഴിയണം. ജനങ്ങളാണ് അവസാനവാക്കെന്ന് എല്ലാവരും തിരിച്ചറിയണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു തീരുമാനവും എടുത്ത് മുന്നോട്ടുപോകാനാവില്ല’. എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button