തിരുവനന്തപുരം: കുട്ടിഡ്രൈവർമാർ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയായാലും ലൈസൻസ് ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. കേരളാ പോലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
അമിത വാത്സല്യവും സ്‌നേഹപ്രകടനവും മൂലം കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകി രക്ഷിതാക്കൾ പുലിവാൽ പിടിക്കുന്ന സംഭവങ്ങൾ കൂടുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങി കുട്ടികൾ അപകടങ്ങളിൽ പെടുമ്പോഴാണ് രക്ഷിതാക്കളും വിവരം അറിയുന്നത്. മോട്ടോർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ ഗതാഗതനിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കും. മാത്രമല്ല, വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവർഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ പറ്റൂ. 18 വയസ്സായാലും ഇവർക്ക് ലൈസൻസ് കിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Post Your Comments