ദുബായ്: യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിൽ നിന്നു കൊണ്ട് പുതുക്കാൻ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നൽകി ദുബായ് ആർടിഎ. ലൈസൻസ് പുതുക്കുന്ന സമയത്ത് ലൈസൻസിന്റെ ഉടമ യുഎഇയിൽ തന്നെ ഉണ്ടായിരിക്കണമെന്ന് ആർടിഎ വ്യക്തമാക്കി. ലൈസൻസ് പുതുക്കാൻ ലൈസൻസ് ഉടമ യുഎഇയിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണെന്നും ആർടിഎ ചൂണ്ടിക്കാട്ടി.
Read Also: ജനുവരിയിൽ 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ആർടിഎ അംഗീകാരമുള്ള ഒപ്റ്റിക്കൽ സെന്ററുകളിൽ നിന്നാണ് ലൈസൻസ് പുതുക്കുന്നതിനുള്ള കാഴ്ച പരിശോധന നടത്തേണ്ടത്. ഒപ്പം സാധുതയുള്ള എമിറേറ്റ്‌സ് ഐഡിയും ഉണ്ടായിരിക്കണം. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും ടെസ്റ്റിന് ഹാജരാവണമെങ്കിൽ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം നിർബന്ധമാണെന്നും ആർടിഎ വിശദമാക്കി. ട്വിറ്ററിലൂടെയുള്ള ഉപഭോക്താക്കളുടെ ചോദ്യത്തിനായുള്ള മറുപടിയായാണ് ആർടിഎ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: 1921ലെ ആത്മാക്കൾക്ക് സമൂഹ ബലി! മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ
Post Your Comments