ചണ്ഡീഗഡ്: സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന് ഇന്ത്യയുമായി ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മതത്തിന്റെ പേരില്‍ രാഷ്ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്ഥാന് രൂപീകരിച്ചത് അത്തരത്തില്‍ വലിയൊരു അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് ചെയ്ത പത്ത് അബദ്ധങ്ങളെക്കുറിച്ച് പുസ്തകമെഴുതുകയാണെങ്കില്‍ പാകിസ്ഥാന് സൃഷ്ടി തീര്‍ച്ചയായും ഉള്‍പ്പെടുത്താമെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍
പാകിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയവുമായി അതിനെ കൂട്ടിക്കലര്‍ത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ യുക്തിരഹിതമായ തീരുമാനമായിരുന്നു പാകിസ്ഥാന് എന്ന സൃഷ്ടി. മതം ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കില്‍ പശ്ചിമേഷ്യ മുഴുവന്‍ ഒരു രാഷ്ട്രവും യൂറോപ്പ് മുഴുവന്‍ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്ഥാനില്‍ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീമായി കണക്കാക്കില്ല. ആ ഒഴിവാക്കല്‍ തുടരുന്നു- അക്തര്‍ വിശദീകരിച്ചു.
Post Your Comments