![](/wp-content/uploads/2023/03/telangana-man-collapses-while-playing-badminton-dies-of-heart-attack-_-video.jpg)
ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് സംഭവം. ശ്യാം യാദവ് (38) ആണ് മരിച്ചത്.
ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റൺ കളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments