KeralaLatest NewsNews

കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ് എന്ന് എംവി ഗോവിന്ദൻ. ഇഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അതിനായി ചില എംഎൽഎമാർ കള്ളപ്രചരണം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. ഇതിനായി നിയസഭയെ ഉപയോഗപ്പെടുത്തുന്നു.

സിപിഐഎം ഇതിനെ ഗൗരവത്തിൽ കാണും. അന്വേഷണ ഏജൻസികളുടെ ആവശ്യം മുഖ്യമന്ത്രിയിലേയ്ക്ക് എത്തണം എന്നതാണ്‌, അതിനായി പ്രചാരവേല നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റിമാൻഡ് റിപ്പോർട്ട് കാട്ടി പേടിപ്പിക്കണ്ട എന്നും മടിയിൽ കനമില്ലാത്തവർ എന്തിനു പേടിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button