Latest NewsKeralaNews

ഗ്യാസ് വില വർധന: കോർപറേറ്റുകൾക്കുവേണ്ടി ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വില അമിതമായി വർധിപ്പിച്ച് ബിജെപി സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. ഗാർഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചിരിക്കുന്നത്. ഇന്നു മുതൽ വിതരണ നിരക്ക് ഉൾപ്പെടെ ഗാർഹിക സിലിണ്ടറിന് 1170 രൂപയിലധികം മുടക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ

വാണിജ്യ സിലിണ്ടറിന്റെ വില 1773 ൽ നിന്ന് 2124 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതപൂർണമാക്കുന്നതിൽ മൽസരിക്കുകയാണ് ബിജെപി സർക്കാർ. അടുക്കളയിൽ തീ പുകയുന്നതു പോലും അസഹിഷ്ണുതയോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില വർധന ചെറുകിട ഹോട്ടൽ, റെസ്റ്റൊറന്റ്, ബേക്കറി മേഖലയെ ഗുരുതരമായി ബാധിക്കും. ഇതിലൂടെ ഭക്ഷണ സാധനങ്ങൾക്ക് വിലവർധന അടിച്ചേൽപ്പിക്കുകയാണ്. കോർപറേറ്റുകളുടെ ലാഭവിഹിതത്തിൽ കുറവ് വരുന്നത് സഹിക്കാനാവാത്ത ബിജെപി സർക്കാർ സാധാരണക്കാരന്റെ ജീവിതം നരകതുല്യമാക്കുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ജോൺസൺ കണ്ടച്ചിറ അഭ്യർത്ഥിച്ചു.

Read Also: സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കി: ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button