Latest NewsNewsBusiness

ശമ്പളത്തിന് ആനുപാതികമായി പെൻഷന് അപേക്ഷിക്കാം, ഇപിഎഫ്ഒ വെബ്സൈറ്റിൽ നൽകിയ ലിങ്ക് പ്രവർത്തനക്ഷമമായി

മെയ് 3 വരെയാണ് ഓപ്ഷൻ സമർപ്പിക്കാൻ സാധിക്കുക

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യം അംഗീകരിച്ചതിന് പിന്നാലെ ഇപിഎഫ്ഒ വെബ്സൈറ്റിൽ നൽകിയ ലിങ്ക് പ്രവർത്തനക്ഷമമായി. ഇതോടെ, ഉയർന്ന പിഎഫ് പെൻഷൻ നേടുന്നതിനായി തൊഴിലുടമകളായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാൻ സാധിക്കുന്നതാണ്. മെയ് 3 വരെയാണ് ഓപ്ഷൻ സമർപ്പിക്കാൻ സാധിക്കുക. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ വിവരങ്ങൾ നൽകിയതിനു ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഫെബ്രുവരി 27- ന് ലിങ്ക് പ്രവർത്തനക്ഷമമായെങ്കിലും, ചില സാങ്കേതിക തകരാർ മൂലം അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ 2014 സെപ്തംബർ ഒന്നിന് മുൻപ് വിരമിച്ചവർക്കും, 2014 സെപ്തംബർ ഒന്നിന് മുമ്പും ശേഷവും അംഗമായി തുടരുന്നവർക്കും പ്രത്യേക ഓപ്ഷൻ നൽകാനുള്ള ലിങ്കുകൾ കാണുന്നതാണ്. തുടർന്ന് വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ നൽകിയതിനു ശേഷം ലോഗിൻ ചെയ്യാവുന്നതാണ്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ അനുവദിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ദീർഘനാളായി ആവശ്യപ്പെട്ടിരുന്നു.

Also Read: കേരളത്തിലെ റോഡ് ന്യൂയോർക്കിലുള്ളവർക്ക് അത്ഭുതം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button