കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയന് അടി കൊണ്ടിട്ടുണ്ടെന്നാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. പഴയ കാര്യങ്ങൾ താൻ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ല. മുഖ്യമന്ത്രി പരിപൂർണ ബോറനായി മാറിയതിൽ ദുഖമുണ്ട്. മുഖ്യമന്ത്രിയെ പാർട്ടി തിരുത്തണം. പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തെ കുറിച്ച് പറയാൻ യോഗ്യൻ താൻ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതാണ് സുധാകരനോട് ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
Post Your Comments