കരുനാഗപ്പള്ളി: എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ പ്രചാരണം വിവിധയിടങ്ങളിൽ ചുവരെഴുത്ത് തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ, കരുനാഗപ്പള്ളിയിൽ നിന്നും പുറത്തുവരുന്ന ഒരു ചുവരെഴുത്ത് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒപ്പം, പാർട്ടി നേതാക്കൾക്കും സഖാക്കൾക്കും നേരെ കടുത്ത വിമർശനമാണ് വിഷയവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി ഉയർത്തുന്നത്. ഒരു കലാകാരൻ തന്റെ സമയം മെനക്കെടുത്തി, മനസ്സർപ്പിച്ച് വരച്ച ഒരു സൃഷ്ടി യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ് സി.പി.എം പാർട്ടിക്കാർ വെള്ള പെയിന്റടിച്ച് മായ്ച്ചത്. ശേഷം ഇവിടെ ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയുടെ പരസ്യം പതിപ്പിക്കുകയായിരുന്നു.
കലയ്ക്കും കലാകാരനും അയാളുടെ സ്കില്ലിനും എഫോർട്ടിനും ഒക്കെ പുല്ല് വില കൊടുത്തുകൊണ്ട് തന്നെ നിങ്ങൾ പരിപാടി പരസ്യം ചെയ്യണമെന്ന് ജസ്ല പരിഹസിക്കുന്നു. കലയുടെയും കലാകാരന്മാരുടെയും മൊത്ത കുത്തക പ്രസംഗിക്കുന്ന വിപ്ലവ പ്രസ്ഥാനം തന്നെ ഇങ്ങനെ ചെയ്യണമെന്നും, പുച്ഛം തോന്നുന്നുവെന്നും ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, ഇത് ഫോട്ടോഷോപ്പ് ആണെന്ന സ്ഥിരം ക്യാപ്‌സൂളുമായി ഇറങ്ങിത്തിരിച്ച സൈബർ സഖാക്കൾക്ക് സോഷ്യൽ മീഡിയ വീഡിയോ സഹിതം തെളിവ് നൽകുന്നുമുണ്ട്.
ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
കലക്കും കലാകാരനും അയാളുടെ സ്കില്ലിനും എഫോർട്ടിനും ഒക്കെ പുല്ല് വില കൊടുത്തുകൊണ്ട് തന്നെ നിങ്ങൾ പരിപാടി പരസ്യം ചെയ്യണം അഭിനവ വിപ്ലവ പാർട്ടിക്കാരെ .. പരസ്യം ചെയ്യാൻ വേറെ ഒരു സ്ഥലവും കിട്ടാഞ്ഞിട്ട് തന്നെ ആവും അവിടെ തന്നെ ചെയ്തത് .. അല്ലെ ?? എന്താണെന്നറിയില്ല 2 ദിവസം മുന്നെ ആ തെരുവിലെ അതിശയിപ്പിക്കുന്ന കലാകാരന്റെ വികാരനിർഭരമായ സംസാരം ഒരു വിഡിയോയിൽ കേട്ടപ്പോൾ മനസ്സിൽ കരുതിയിരുന്നു ..ഏതു പാർട്ടിക്കാരാണാവോ ഇതുപോലെ വൃത്തികെട്ട പണി ചെയ്തത് എന്ന് ..ഇന്ന് ഫോട്ടോ വന്നപ്പോൾ വല്ലാത്ത പുച്ഛം തോന്നി .. വലിയ വിപ്ലവ പ്രസ്ഥാനമാണത്രെ .കലയുടെയും കലാകാരന്മാരുടെയും മൊത്ത കുത്തക പ്രസംഗിക്കുന്ന പാർട്ടി തന്നെ …
Post Your Comments