Latest NewsNews

ഇത്തവണ ഹോളി കളറാക്കാം, പക്ഷേ അൽപം കരുതൽ വേണം!

നിറങ്ങൾ വാരി വിതറിയും, മധുരം പങ്കുവെച്ചും ഹോളി ആഘോഷിക്കുന്നു

ഇന്ത്യയിലുടനീളം വളരെ വിപുലമായി ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവമാണ് ഹോളി. നിറങ്ങൾ വാരി വിതറിയും, മധുരം പങ്കുവെച്ചും ഹോളി ആഘോഷിക്കുന്നു. വളരെയധികം വർണ്ണാഭമായ ഉത്സവം എന്നുകൂടി ഹോളിയെ വിശേഷിപ്പിക്കാൻ കഴിയുന്നതാണ്. ഹോളി ആഘോഷിക്കുന്ന വേളയിൽ ഒട്ടും ഒഴിവാക്കാൻ സാധിക്കാത്തതാണ് പരസ്പരം നിറങ്ങൾ വാരി വിതറുക എന്നത്. എന്നാൽ, ഈ സമയത്ത് ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങൾ ആരോഗ്യപരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഹോളി ആഘോഷിക്കുന്നതിനു മുൻപ് മുടിക്കും ചർമ്മത്തിനും കേടുവരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.

  • വേനൽക്കാലത്തിന്റെ ആരംഭ ഘട്ടത്തിലാണ് ഹോളി ആഘോഷം. അതിനാൽ, വെയിലേറ്റ് ചർമ്മത്തിന്റെ നിറം മാറാൻ സാധ്യതയുണ്ട്. ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു മുൻപ് എസ്പിഎഫ് 20 എങ്കിലും ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കൃത്രിമ നിറങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ചുണ്ടുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ലിപ് ബാം ഉപയോഗിക്കുന്നതും നല്ലതാണ്.
  • കൃത്രിമ നിറങ്ങൾ കൈകളിൽ എടുക്കുമ്പോൾ നഖങ്ങളുടെ സംരക്ഷണവും പ്രധാനമാണ്. നഖങ്ങളിൽ ഇത്തരം നിറങ്ങൾ അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. അതിനാൽ, നിറമില്ലാത്ത വാർണിഷ്, അല്ലെങ്കിൽ പെട്രോളിയം ജെല്ലി എന്നിവ നഖങ്ങളിൽ പുരട്ടാവുന്നതാണ്.
  • ഹോളിക്ക് ഉപയോഗിക്കുന്ന നിറങ്ങൾ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ, പുറത്തിറങ്ങുന്നതിനു മുൻപ് അനുയോജ്യമായ ഹെയർ ഓയിൽ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ, മുടി പരമാവധി കെട്ടിയിട്ട് പോകാൻ ശ്രമിക്കുക.

Also Read: ഡ്രൈവര്‍ വിനു രാസവസ്തു കലര്‍ത്തിയ ജ്യൂസ് നല്‍കി, കണ്ണിന് കാഴ്ചക്കുറവും, ഇടതുകാലിന് സ്വാധീനക്കുറവും: സരിത അവശനിലയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button