തൃശ്ശൂർ: ഉത്സവത്തിന് തിടമ്പേറ്റി റോബോട്ട് കൊമ്പൻ. ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റിയത്. സംസ്ഥാനത്ത് ആദ്യമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടിയുള്ള രാമൻ തിടമ്പേറ്റുന്നത് എല്ലാവർക്കും കൗതുക കാഴ്ച്ചയായിരുന്നു.
ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേരാണ് ആനപ്പുറത്തേറിയത്. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും കൊട്ടിക്കയറിയത്. ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത് ‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ്. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാൻ കഴിയും.
Post Your Comments