ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതെന്നു ചോദിച്ചാലും ഏറ്റവും നല്ല ലഘുഭക്ഷണം ഏതെന്നു ചോദിച്ചാലും ഒരു ഉത്തരമേ ഉള്ളൂ. പഴങ്ങൾ. വൈറ്റമിനുകളും ധാതുക്കളും നാരുകളും പഴങ്ങളിൽ ധാരാളം ഉണ്ട്. കാലറി കുറഞ്ഞതും ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയതുമായ പഴങ്ങൾ കഴിക്കുന്നത് പ്രമേഹം, ഹൃദയപ്രശ്നങ്ങൾ, ഇൻഫ്ലമേഷൻ ഇവ വരാനുള്ള സാധ്യത കുറയ്ക്കും.
പഴങ്ങൾ അതുപോലെ കഴിക്കുന്നവരുണ്ട്. മുറിച്ച് അതിൽ ഉപ്പും മുളകും മസാലയും എല്ലാം ചേർത്തു കഴിക്കുന്നവരുണ്ട്. എന്നാൽ പഴങ്ങളുടെ മുഴുവൻ ഗുണവും ലഭിക്കാൻ ഇതു നല്ല മാർഗം ആണോ? അറിയാം.
പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ ഉണ്ട്. പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നത് ഇതാണ്.
വൈറ്റമിൻ സി യുടെ ഏറ്റവും മികച്ച ഉറവിടമാണ് പഴങ്ങൾ. ഇത് വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഗുണം കുറയുന്നു. പഴങ്ങൾ മുറിച്ചു വച്ച് പിന്നീട് കഴിക്കുന്നത് ഈ വൈറ്റമിന്റെ അളവ് കുറയ്ക്കുന്നു. പഴങ്ങൾ കഴിക്കുന്നതിന് തൊട്ടു മുൻപ് മാത്രം മുറിക്കാൻ ശ്രദ്ധിക്കുക.
പഴങ്ങളിൽ വിതറുന്ന ഇവയൊന്നും നമ്മുെട ശരീരത്തിന് ആവശ്യമില്ല. പഞ്ചസാര പഴങ്ങളിൽ വിതറുന്നത് കാലറി കൂട്ടുകയേ ഉള്ളൂ. ഉപ്പ് വിതറുന്നതാകട്ടെ സോഡിയത്തിന്റെ അളവും കൂട്ടും. ഇതു രണ്ടും ഗുണകരമല്ല.
ഇത് ഓരോ വ്യക്തിയുടെയും ശരീരത്തിലെത്തുന്ന കാലറിയെ ആശ്രയിച്ചിരിക്കും. പ്രധാന ഭക്ഷണത്തിൽ അന്നജം (Carbohydrate) ധാരാളം അടങ്ങിയിട്ടുണ്ടാവും. ഇതോടൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ ആ ഭക്ഷണത്തിന്റെ കാലറി കൂട്ടുകയേ ഉള്ളൂ. പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയം പഴങ്ങൾ കഴിക്കാം. ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിച്ചേ തീരൂ എന്നാണെങ്കിൽ പ്രധാനഭക്ഷണത്തിൽ നിന്ന് കാർബ്സ് കുറയ്ക്കണം. അപ്പോൾ ആവശ്യമായ കാലറിയേ ശരീരത്തിലെത്തൂ.
Post Your Comments