തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തു. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആര് ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആര് ടി സി അറിയിച്ചു. ട്രെയിന്‍ റദ്ദാക്കിയതിന് പിന്നാലെയാണ് കെ എസ് ആര് ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയെന്ന് അറിയിച്ചത്.
Read Also: സുബിയെ യാത്രയാക്കാൻ മലയാള സിനിമയിലെ നായികാനായകന്മാർ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? കുറിപ്പ് വൈറൽ
26/02/2023 ക്യാന്‍സല്‍ ചെയ്ത TVM KNR ജനശദാബ്ദി ട്രെയിനിനിന്റെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യര്‍ത്ഥം കെ എസ് ആര് ടി സി പ്രത്യേക സര്‍വ്വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആര് ടി സി യുടെ വെബ് സൈറ്റില്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആര് ടി സി അധികൃതര്‍ അറിയിച്ചു.
Post Your Comments