സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 41,200 രൂപയാണ്. 5,150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 20 രൂപയുമാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ ഇന്ന് ട്രോൺ ഔൺസിന് 1,811 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഫെബ്രുവരിയിൽ സ്വർണവില ചാഞ്ചാടുകയായിരുന്നു. മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 42,880 രൂപയായിരുന്നു ഫെബ്രുവരിയിലെ നിരക്ക്. രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും, ഡോളറിന്റെ വിനിമയ മൂല്യവുമാണ് സ്വർണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ.
Post Your Comments