Latest NewsNewsTechnology

രാജ്യത്ത് അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക്

ജിയോയുടെ വെൽക്കം ഓഫറിലൂടെ ക്ഷണം ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 5ജി സേവനം ആസ്വദിക്കാൻ കഴിയും

രാജ്യത്ത് 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് റിലയൻസ് ജിയോ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് 277 നഗരങ്ങളിലാണ് ജിയോ 5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം 20 പുതിയ നഗരങ്ങളിലേക്ക് ജിയോയുടെ 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇത്തവണയും റിലയൻസ് ജിയോ കുതിക്കുന്നത്. ജിയോയുടെ വെൽക്കം ഓഫറിലൂടെ ക്ഷണം ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 5ജി സേവനം ആസ്വദിക്കാൻ കഴിയും.

മണിപ്പൂർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ജാർഖണ്ഡ്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർഹവേലി, ഗോവ, ബീഹാർ, ആസാം എന്നിവിടങ്ങളിലെ 20 നഗരങ്ങളിലാണ് ജിയോ പുതുതായി 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ നഗരങ്ങളിൽ ആദ്യമായി 5ജി സേവനം എത്തിച്ച ടെലികോം സേവന ദാതാവെന്ന നേട്ടവും റിലയൻസിന് സ്വന്തമാണ്. ഉപഭോക്താക്കൾക്ക് ഒരു ജിബിപിഎസ് വേഗതയിലാണ് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ സാധിക്കുക. കൂടാതെ, 5ജി സേവനത്തിന് അധിക ചാർജ് ഈടാക്കുന്നില്ല.

Also Read: ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം, പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button