വെറും അഞ്ചുമിനിറ്റിൽ ഗോതമ്പ് പൊടി കൊണ്ട് ഒരു അപ്പം തയ്യാറാക്കി നോക്കിയാലോ ? യീസ്റ്റ് ചേർക്കാത്ത ഈ സോഫ്റ്റ് അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് പൊടി – ഒന്നര കപ്പ്
തേങ്ങ – അരക്കപ്പ്
അവൽ കുതിർത്തത് – കാൽ കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം- ഒന്നര കപ്പ്
ബേക്കിങ് സോഡാ – അര ടീസ്പൂൺ
Read Also : രാജ്യത്ത് അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ഗോതമ്പുപൊടി, തേങ്ങാ, അവൽ, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതൊരു ബൗളിലേക് ഒഴിച്ച് ബേക്കിങ് സോഡാ ചേർത്ത് നന്നായി ഇളക്കുക.
പാൻ ചൂടായി വരുമ്പോൾ ഒരു തവി മാവൊഴിച്ചു കൊടുക്കുക. മുകളിൽ ഹോൾസ് വരുന്ന സമയത്തു മൂടിവെച്ചു വേവിക്കുക. ഇൻസ്റ്റന്റ് അപ്പം തയ്യാർ.
Post Your Comments