ന്യൂഡല്‍ഹി: ഹൈടെക് ആയി ഇന്ത്യന്‍ റെയില്‍വേ. തേജസ് എക്സ്പ്രസാണ് ആകെ ഹൈടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. തേജസിനുള്ളിലെ സീറ്റിന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് തരംഗമായത്. സമൂഹമാദ്ധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
Read Also: എഴുത്തും വഴങ്ങുമെന്ന് തെളിയിച്ച് ചാറ്റ്ജിപിടി, കുറഞ്ഞ കാലയളവുകൊണ്ട് രചിച്ചത് 200 പുസ്തകങ്ങൾ
പരസ്പരം അഭിമുഖമായി ചാരിയിരിക്കാവുന്ന സീറ്റുകളും യാത്രക്കാര്‍ക്കായി മേശപ്പുറത്ത് ഒരു സ്ക്രീനുമുള്ള ട്രെയിനിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനാണ് തേജസ്. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ഡ് ട്രെയിനാണ് ഇത്. ഓട്ടോമാറ്റിക് വാതിലുകളുള്ള ആധുനിക ഓണ്‍ബോര്‍ഡ് സൗകര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
കോച്ചുകളില്‍ ബയോ വാക്വം ടോയ്ലറ്റുകള്, ജലനിരപ്പ് സൂചകങ്ങള്‍, ടാപ്പ് സെന്‍സറുകള്‍, ഹാന്‍ഡ് ഡ്രയറുകള്‍, ഇന്റഗ്രേറ്റഡ് ബ്രെയ്ലി ഡിസ്പ്ലേകള്‍, ഫോണ്‍ സോക്കറ്റുകള്‍, ഓരോ യാത്രക്കാര്‍ക്കും എല്‍ഇഡി ടിവി, വൈഫൈ, സെലിബ്രിറ്റി ഷെഫ് മെനു, ടീ, കോഫി വെന്‍ഡിംഗ് മെഷീനുകള്‍, മാസികകള്‍, ലഘുഭക്ഷണ പട്ടികകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തേജസ് എക്സപ്രസിനാകും.
Post Your Comments