Latest NewsKeralaNews

വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: സുഹൃത്ത് അറസ്റ്റിൽ 

ഇടുക്കി: തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശി ഷാജഹാൻ (23) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഷാജഹാൻ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തൊടുപുഴ സ്വദേശിനിയായ പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

അതേസമയം ഷാജഹനുമായുള്ള ബന്ധം മറ്റേ പെൺകുട്ടി ഉപേക്ഷിച്ചതോടെ ഷാജഹാൻ തൊടുപുഴ സ്വദേശിനിയായ പെൺകുട്ടിക്ക് വീണ്ടും വിവാഹാലോചനയുമായി എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ വിവാഹ ചടങ്ങിനിടെ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടിയ ഷാജഹാൻ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് തലപര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.

തൊടുപുഴയിലെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയും യുവാവും രാത്രി നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. വീണ്ടും വിവാഹാഭ്യർത്ഥന നടത്തിയ ഷാജഹാന്റെ വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചു. ഇതിനിടയിൽ കത്തി കഴുത്തിൽവെച്ച് വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി വിവാഹത്തിന് തയ്യാറായില്ല.

പെൺകുട്ടിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് പറഞ്ഞ ഷാജഹാൻ പെൺകുട്ടിയുടെ മൊബൈൽ തട്ടിപ്പറിച്ച് കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തൃപ്പൂണിത്തുറയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button