Latest NewsKeralaMollywoodNewsEntertainment

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്നു

യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ് ആയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാന്‍സി റാണി എന്നചിത്രം പൂർത്തിയാക്കുന്നതിനു ഇടയിലാണ് സംവിധായകന്റെ അപ്രതീക്ഷിത മരണം.

read also:വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ തീ​പി​ടി​ത്തം : തീ​യ​ണ​ച്ച​ത് മ​ണി​ക്കൂ​റുകൾ നീ​ണ്ട പരിശ്രമത്തിനൊടുവിൽ

സാബു ജെയിംസിന്‍റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തെത്തിയ അയാം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മനു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ നടക്കും

shortlink

Post Your Comments


Back to top button