Latest NewsNewsBusiness

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ ഇടിവ് തുടരുന്നു

2023 ജനുവരി 24- നാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയത്

ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനിടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് കോടികളുടെ നഷ്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ നഷ്ടം 84 ശതമാനം വരെയാണ് ഉയർന്നത്. ഇതോടെ, ആകെ 12 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ നിന്നാണ് ഓഹരികൾ ഇടിഞ്ഞു തുടങ്ങിയത്.

2023 ജനുവരി 24- നാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയത്. റിപ്പോർട്ട് പുറത്തുവരുന്ന സമയത്ത് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വിപണി മൂല്യം 19 ലക്ഷം കോടിയായിരുന്നു. എന്നാൽ, ഒരു മാസത്തിനുള്ളിൽ വിപണി മൂല്യം 7.32 ലക്ഷമായാണ് ഇടിഞ്ഞിട്ടുള്ളത്. ഓഹരികൾക്ക് ഇടിവ് നേരിടുന്നതിന് പുറമേ, ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പിന്തള്ളപ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് വരെ ആദ്യ പത്തിൽ ഇടം നേടിയ ഗൗതം അദാനി 29-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്.

Also Read: അങ്കണവാടിയിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി മൂന്നരവയസുകാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button