കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ട്യൂഷന് അധ്യാപികയ്ക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു വീട് കേന്ദ്രീകരിച്ച് നടക്കുന്ന ട്യൂഷന് സെന്ററിലെ അധ്യാപികയായ 40 വയസുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ആണ് കേസെടുത്തത്.
Read Also : ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞു : 11 കാരി വീട്ടിൽ ജീവനൊടുക്കി
12, 13 വയസുള്ള വിദ്യാര്‍ത്ഥികളെ ട്യൂഷന് സെന്ററില്‍ വച്ച് ഉപദ്രവിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചായിരുന്നു ഉപദ്രവം. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇത് സംബന്ധിച്ച് അടുത്തിടെ കുട്ടികളുടെ സ്കൂളിൽ നടന്ന കൗണ്‍സലിംഗിലാണ് പുറത്തുവന്നത്.
തുടര്‍ന്ന്, സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അധ്യാപികയുടെ ഫോണുകള്‍ പോലീസ് പരിശോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments