KeralaLatest NewsNews

‘പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത വൃത്തിഹീനമായ നഗരങ്ങള്‍’: ഹൈക്കോടതി

കൊച്ചി: പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ ആണെന്ന് കേരളാ ഹൈക്കോടതിയുടെ വിമർശനം. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി കിടക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ സൗന്ദര്യമുള്ള നടപ്പാതയാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നടപ്പാതയില്‍ കാഴ്ച്ച പരിമിതര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി.

‘നഗരങ്ങളിലെ നടപ്പാതകള്‍ ദൃശ്യ മലിനീകരണം ഉണ്ടാക്കുന്നവയാണ്. നടപ്പാതയുടെ കാര്യത്തില്‍ പൊലീസിന്റെ മേല്‍നോട്ടം ഉണ്ടായിരിക്കണം. വൃത്തിയായ നടപ്പാതകള്‍ നിര്‍മ്മിക്കാൻ കോടതി കൂടെ നില്‍ക്കും’, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

റോഡിലെ കേബിള്‍ കുരുക്കും ഗുരുതര പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണമെന്നും കോടതി നിരീക്ഷിച്ചു. നടപ്പാതയില്‍ കാഴ്ച്ച പരിമിതര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കണമെന്നും അനധികൃത പാര്‍ക്കിങ് തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button