സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസുകൾ നടത്താനൊരുങ്ങി സർക്കാർ. സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ എയർലൈനായ ആകാശ എയറുമായി ചർച്ചകൾ സംഘടിപ്പിച്ചു. മുംബൈയിൽ വെച്ച് സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് ചർച്ചകൾ നടത്തിയത്.
നിലവിൽ, സംസ്ഥാനത്തിനകത്ത് ഇൻഡിഗോ മാത്രമാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഏക സർവീസ് മാത്രമാണ് ഇൻഡിഗോ നടത്തുന്നത്. 72 സീറ്റുകളാണ് ഉള്ളത്. ചെലവ് കുറഞ്ഞ രീതിയിൽ സർവീസുകൾ ആരംഭിക്കാനാണ് സർക്കാറിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച പദ്ധതികൾ ആകാശ എയറുമായി ചർച്ച ചെയ്തിട്ടുണ്ട്.
Also Read: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുമാണ് സർവീസ് നടത്താൻ സംസ്ഥാനം പദ്ധതിയിടുന്നത്. ഇത്തരം സർവീസുകൾ നടത്താൻ 20 സീറ്റുകൾ ഉള്ള ചെറുവിമാനങ്ങൾ കിട്ടുമോയെന്നാണ് സർക്കാറിന്റെ അന്വേഷണം.
Post Your Comments