KeralaLatest NewsNewsBusiness

ഫ്രഷ് ടു ഹോമിൽ കോടികളുടെ നിക്ഷേപവുമായി ആഗോള ഭീമന്മാർ, കൂടുതൽ വിവരങ്ങൾ അറിയാം

സീരീസ് ഡി ഫണ്ടിംഗ് മുഖാന്തരമാണ് ഇത്തവണ നിക്ഷേപം എത്തിയത്

രാജ്യത്തെ പ്രമുഖ ഓൺലൈൻ മീൻ വിൽപ്പന പ്ലാറ്റ്ഫോമായ ഫ്രഷ് ടു ഹോമിൽ കോടികളുടെ നിക്ഷേപം. ഇത്തവണ ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഉൾപ്പെടെയുള്ള വമ്പന്മാരാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, വിവിധ കമ്പനികൾ ഇതിനോടകം 104 മില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോം എന്ന പ്രത്യേകതയും ഫ്രഷ് ടു ഹോമിന് ഉണ്ട്. കൂടാതെ, ഇവ മലയാളി സംരംഭം കൂടിയാണ്.

സീരീസ് ഡി ഫണ്ടിംഗ് മുഖാന്തരമാണ് ഇത്തവണ നിക്ഷേപം എത്തിയത്. ആമസോണിന് പുറമേ, അയൺ പില്ലർ, ഇൻവെസ്റ്റ്മെന്റ്കോർപ്പ്, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, അസറ്റ് ക്യാപിറ്റൽ, ഇ20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡി വെഞ്ചേഴ്സ്, ദല്ലാഹ് അൽ ബറാക്ക് തുടങ്ങിയ കമ്പനികളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

Also Read: ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ

ആമസോൺ ഉൾപ്പെടെയുള്ള കമ്പനികൾ നിക്ഷേപം നടത്തിയത് ഫ്രഷ് ടു ഹോമിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, 2020- ൽ നടത്തിയ സീരീസ് സി ഫണ്ടിംഗിലൂടെ അമേരിക്കൻ സർക്കാറിന്റെ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് ഉൾപ്പെടെ 121 മില്യണിന്റെ നിക്ഷേപമാണ് നേടിയത്. അതേസമയം, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളും ഇതിനോടകം നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button