ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീരത്ന ദേശീയ പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് തൊഴിൽ രംഗത്തും സമൂഹത്തിലും സ്വന്തം ഇടം കണ്ടെത്തുകയും ജനജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകൾക്ക് പുരസ്കാരത്തിനായി അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 28 വരെയാണ് അപേക്ഷിക്കാൻ അവസരം. അർഹതയുള്ളവരെ മറ്റുള്ളവർക്ക് നാമനിർദ്ദേശം ചെയ്യാനും സാധിക്കുന്നതാണ്.
സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സുസ്ഥിര ഉപജീവനം, ലിംഗ സമത്വം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച സ്ത്രീകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വനിതാ ദിനമായ മാർച്ച് 8- നാണ് പുരസ്കാരത്തിന്റെ പ്രഖ്യാപനം നടത്തുക. മാർച്ച് 11- ന് തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
Also Read: അവൽ കൊണ്ട് തയ്യാറാക്കാം ഒരു ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്
Post Your Comments