കൊല്ലം: പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നുവെന്നും ഗവർണർ സ്ഥാനം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments