Latest NewsKeralaNews

ഞങ്ങളെ പോലെയുള്ളവര്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്: സര്‍ക്കാരിനോട് ശുപാര്‍ശയുമായി ബിന്ദു അമ്മിണി

ഒരേ വിഷയത്തില്‍ രണ്ടു സമീപനം ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്

കൊച്ചി : സര്‍ക്കാര്‍ കോളേജ് നിയമനങ്ങളിലെ പ്രായപരിധി കൂട്ടണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് എഴുതിയ തുറന്ന കത്തിലാണ് ബിന്ദു അമ്മിണി ഇക്കാര്യം ആവശ്യപ്പെട്ടത്.

കത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ

2012 ലാണ് കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നത് . പിന്നീട് ഒരു വര്‍ഷം കഴിഞ്ഞു റീ നോട്ടിഫിക്കേഷന്‍ വരുന്നു. ഈ സമയം നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു എങ്കിലും എല്‍ എല്‍ എം പൂര്‍ത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ 2013 ല്‍ തനിക്ക് അപേക്ഷിക്കാന്‍ സാധിച്ചില്ല. റാങ്ക് ഹോള്‍ഡേഴ്‌സ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതി യുടെ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് നൂറോളം വേക്കന്‍സി ഉണ്ട് എന്ന്‌ കണ്ടെത്തുകയും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണല്‍ 60നിയമനം ആ ലിസ്റ്റില്‍ നിന്നും നടത്താന്‍ ഉത്തരവും ഇട്ടിരുന്നു. എങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ ഇരുന്നതിനാല്‍ ഹൈ കോടതി KAT യുടെ ഉത്തരവ് തള്ളുകയാണ് ഉണ്ടായത്. ഒരേ വിഷയത്തില്‍ രണ്ടു സമീപനം ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ വേക്കന്‍സി ഉണ്ടായിരുന്നിട്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

read also: കുഞ്ഞ് ജനിച്ച്‌ മണിക്കൂറുകള്‍മാത്രം, ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ പങ്കുവച്ച് ബഷീര്‍ ബഷി

നിലവില്‍ കാലാവധി കഴിഞ്ഞ അസിസ്റ്റന്റ് പ്രൊഫര്‍ ലിസ്റ്റില്‍ നിന്നും ഭാവിയില്‍ വരുന്ന ഒഴിവിലേക്കു നിയമനം നടത്താന്‍ ഒരുങ്ങുകയാണ്. ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. യൂണിവേഴ്സിറ്റികളിലേക്കുള്ള നിയമനങ്ങളില്‍ വയസ്സ് 65 വരെ ആക്കിയ സാഹചര്യത്തില്‍ ഗവണ്മെന്റ് കോളേജുകളിലേക്കുള്ള നിയമനങ്ങളിലും പ്രായപരിധി കൂട്ടി നിശ്ചയിച്ച്‌ പരമാവധി ആളുകള്‍ക്ക് അവസരം നല്‍കി അടിയന്തിരമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button