
പൂവാർ: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയും വടിവാളുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു(31)വിനെയാണ് അറസ്റ്റ് ചെയ്തത്. തിരുപുറം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Read Also : സ്നേഹത്തിന്റെ കരൾ പകുത്തു നൽകും മുൻപേ അവൾ യാത്രയായി; സുബി പോയത് ജിഷയുടെ കരളിനായി കാത്ത് നില്ക്കാതെ
പുതിയതുറ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 11-ഓടെയാണ് സംഭവം. പരിശോധനയ്ക്കിടെ ഡെനുവിന്റെ കാറിൽ വടിവാൾ കണ്ടതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസും സ്ഥലത്തെത്തുകയും ഇയാളുടെ പക്കൽ നിന്നും അഞ്ച് ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. മാരാകായുധം കൈവശം വച്ചതിന് കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, പ്രീവന്റീവ് ഓഫീസർമാരായ ഷാജി, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments