പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ കാണാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
ഈ സാഹചര്യത്തിൽ വെളുത്തുള്ളി ചവക്കുന്നത് വേദന മാറാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. ഉപ്പുവെള്ളം ഉപയോഗിച്ച് വാ കഴുകുന്നത് പല്ലുവേദനയ്ക്ക് ശമനം നൽകും.
ചൂടുവെള്ളത്തിൽ ഉപ്പിട്ട് വാ കഴുകുന്നതും പല്ലുവേദനയെ കുറയ്ക്കുന്നു. ഇത് ദിവസവും രണ്ടുമൂന്നുതവണ ചെയ്യണം. കൂടാതെ, വേദന ഉള്ള ഭാഗം ഉപയോഗിച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുന്നതും പല്ലുവേദന കുറയ്ക്കും.
Post Your Comments