ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: പ്രതി അറസ്റ്റിൽ

വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി ത​ട്ട് വേ​ണു എ​ന്ന വേ​ണു​വാ​ണ്​ (54) അ​റ​സ്റ്റി​ലാ​യ​ത്

നേ​മം: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച മധ്യവയസ്കൻ അറസ്റ്റിൽ. വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി ത​ട്ട് വേ​ണു എ​ന്ന വേ​ണു​വാ​ണ്​ (54) അ​റ​സ്റ്റി​ലാ​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട ഓം​പ്ര​കാ​ശി​ന്റെ കൂ​ട്ടാ​ളി​യാ​ണ്​ ഇ​യാ​ൾ.

Read Also : സംസ്ഥാനത്ത് കൊടുംചൂട്, വാളയാര്‍ ചുരം വഴി കടന്നുവന്ന ഉഷ്ണക്കാറ്റിന്റെ തീവ്രത ഏറുന്നു: വരാനിരിക്കുന്നത് പൊള്ളുന്ന വേനല്‍

വ​ഞ്ചി​യൂ​ർ ഭാ​ഗ​ത്ത്​ ക​ട ന​ട​ത്തു​ന്ന ക​ര​മ​ന സ്വ​ദേ​ശി​നി​ക്ക്​ ഇ​യാ​ൾ ഒ​രു​ല​ക്ഷം രൂ​പ ക​ടം കൊ​ടു​ത്തി​രു​ന്നു. ​മാ​സം 10,000 രൂ​പ പ​ലി​ശ വാ​ങ്ങു​ക​യും മു​ഴു​വ​ൻ തു​ക​യും തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്​​തു. തുടർന്ന്, കൂ​ടു​ത​ൽ തു​ക​ക്കു​വേ​ണ്ടി വീ​ണ്ടും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്.

ഫോ​ർ​ട്ട്‌ എ.​സി എ​സ്. ഷാ​ജി​യു​ടെ നി​ർദ്ദേ​ശ​പ്ര​കാ​രം ക​ര​മ​ന സി.​ഐ സു​ജി​ത്, എ​സ്.​ഐ​മാ​രാ​യ സു​നി​ത് കു​മാ​ർ, നി​സാ​റു​ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ശ്രീ​നു, ഹ​രീ​ഷ്, വ​നി​ത സി.​പി.​ഒ ബി​ജി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button