കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങള്‍ അകറ്റാനും പുതിനയില ഉപയോഗിച്ച് സാധിക്കും.
പുതിനയില മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ മാറ്റാന്‍ വളരെ ഉത്തമം ആണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ നീരും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകള്‍ മാറാനും വരണ്ട ചര്‍മം ഇല്ലാതാക്കാനും സഹായിക്കും.
Read Also : ഇന്ത്യയില്‍ അടുത്ത് തന്നെ അതിശക്തമായ ഭൂകമ്പം ഉണ്ടാകും : തുര്‍ക്കി ഭൂചലനം പ്രവചിച്ച ജ്യോത്സ്യന്‍
മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴെ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ആഴ്ച്ചകള്‍ കൊണ്ട് തന്നെ വ്യത്യാസം മനസിലാക്കാൻ കഴിയും.
മുട്ടയുടെ വെള്ളയും പുതിനയിലയുടെ നീരും ചേര്‍ത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാന്‍ സഹായിക്കും. 10 മിനിറ്റെങ്കിലും മസാജ് ചെയ്യണം.
Post Your Comments