Latest NewsKeralaNews

തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണം: നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. കോർപ്പറേഷൻ, കെഎസ്ഇബി ഉൾപ്പടെയുള്ളവർക്കാണ് കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

Read Also: ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

മുഴുവൻ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാൻ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അതേസമയം, കൊച്ചിയിൽ റോഡിൽ താഴ്ന്ന് കിടക്കുന്ന കേബിളിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് അപകടമുണ്ടായ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഗതാതമന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയതിനെ തുടർന്ന് റോഡ് സുരക്ഷാ കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസ് എറണാകുളം ജില്ലാ കളക്ടറോടും, എറണാകുളം സിറ്റി പോലീസ് കമ്മീഷണറോടും നിയമ നടപടി ആരംഭിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകി.

റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന്കിടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് എറണാകുളത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്തെ റോഡുകളിൽ കിടക്കുന്ന കേബിളുകളും വയറുകളും അലക്ഷ്യമായി താഴ്ന്ന്കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന നടപടി. പൊതുനിരത്തിലെ അപകടകരമായ വസ്തുക്കൾ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സേഫ്ടി അതോറിറ്റി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷാ അതോറിറ്റിയ്ക്ക് ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ചിന്തയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് ജേതാവിന്റെ പെന്‍ഷന്‍ വെട്ടിക്കുറച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button