Latest NewsKeralaNews

കളിയാട്ടത്തിനിടെ കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്നു വീണു

കണ്ണൂര്‍: കളിയാട്ടത്തിനിടെ ആചാരത്തിന്റെ ഭാഗമായി കരിക്കിടാനായി കയറിയ തെയ്യം തെങ്ങില്‍നിന്നു വീണു. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. ബാപ്പിരിയന്‍ തെയ്യമാണ് ആചാരാനുഷ്ഠാനത്തിനിടെ തെങ്ങില്‍നിന്ന് വീണത്. തെയ്യക്കോലം കെട്ടിയാടിയ അശ്വന്ത് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

അഴീക്കോട്ട് മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന്‍ ക്ഷേത്രത്തിലാണ് സംഭവം. പറശനി സ്വദേശി അശ്വന്തായിരുന്നു തെയ്യക്കോലം കെട്ടി ആചാരത്തിന്റെ ഭാഗമായി തെങ്ങില്‍ കയറിയത്. തെങ്ങില്‍ കയറി കരിക്കിട്ടശേഷം തിരിച്ചു ഇറങ്ങുമ്പോഴായിരുന്നു അപകടം.

തെയ്യം തെങ്ങില്‍ കയറി കരിക്ക് പറിച്ചിടുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം. ഏറെ ഉയരമുള്ള തെങ്ങിലാണ് തെയ്യം കരിക്കിടാനായി കയറിയത്. തെങ്ങില്‍നിന്ന് പകുതിയോളം ഇറങ്ങിയപ്പോഴാണ് പിടിവിട്ട് അശ്വന്ത് താഴേക്ക് വീണത്. എന്നാല്‍ വീഴ്ചയില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

അഴീക്കോട് അഞ്ചുവര്‍ഷം മുമ്പും തെങ്ങില്‍നിന്ന് വീണ് തെയ്യം കലാകാരന് സാരമായി പരിക്കേറ്റിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button