Latest NewsKeralaNews

ചിന്തയെ പിന്തുണച്ച് ഗൈഡ്, പ്രബന്ധത്തില്‍ പിശകുകള്‍ ഇല്ല, കോപ്പിയടിച്ചതും അല്ല,എല്ലാം ചിന്ത സ്വയം കണ്ടെത്തിയ കാര്യങ്ങള്‍

പാര്‍ട്ടിയുടെ, അധികാരത്തിന്റെ ബലത്തില്‍ ചിന്ത: പ്രബന്ധത്തില്‍ പിശകുകള്‍ ഇല്ല, കോപ്പിയടിച്ചതും അല്ല, എല്ലാം ചിന്ത സ്വയം കണ്ടെത്തിയ കാര്യങ്ങളെന്ന് ഗൈഡ്

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം താന്‍ പൂര്‍ണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുന്‍ പിവിസി ഡോ:പി.പി.അജയകുമാര്‍. കേരള വിസിക്കാണ് അജയകുമാര്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കിയത്.

Read Also: ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

ചിന്തയുടെ പ്രബന്ധം സംബന്ധിച്ച് ഇതേവരെ ആരുമായും പ്രതികരിക്കാത്ത ഗവേഷക ഗൈഡ് കഴിഞ്ഞ ദിവസമാണ് വിസിക്ക് വിശദീകരണം നല്‍കിയത്.

`വാഴക്കുല’യുടെ രചയിതാവിന്റെ പേര് മാറിയത് ഒരു നോട്ടപ്പിശക് ആണെന്നും പ്രസ്തുത പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാര്‍, വിസി ക്ക് നല്‍കിയ മറുപടിയിലും ആവര്‍ത്തിച്ചിരിക്കുകയാണ്.

പ്രബന്ധം പല ലേഖനങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷര തെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും യു.ജി.സിയുടെ വെബ് സൈറ്റായ `ഷോദ്ഗംഗ’യില്‍ അപ്ലോഡ് ചെയ്ത പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതേവരെ ഗവണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.

പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത 10 ശതമാനത്തിന് താഴെയാണെന്നും, യൂ ജിസി വ്യവസ്ഥ പ്രകാരമുള്ള പ്ലാജിയറിസം പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂര്‍ണ്ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തില്‍ പറയുന്നു. ചിന്താ ജെറോമിന്റെ പി എച്ച്ഡി പ്രവേശനവുമായി മായി ബന്ധപ്പെട്ട ഫയലുകള്‍ , പ്രബന്ധത്തിന്റെ ഒറിജിനല്‍ പതിപ്പ്, മൂല്യനിര്‍ണ്ണയം നടത്തിയ തമിഴ്‌നാട്ടിലെയും, ബനാറസ്സിലെയും യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ റിപ്പോര്‍ട്ടുകള്‍, ഓപ്പണ്‍ ഡിഫന്‍സ് രേഖകള്‍,എന്നിവ വിസി ആവശ്യപ്പെട്ടതനുസരിച്ച് രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2011 ല്‍ ഗവേഷണത്തിന് കേരളയില്‍ പ്രവേശനം ലഭിച്ച ചിന്ത, 2020 ല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കുമ്പോഴാണ് ഗവേഷണം പൂര്‍ത്തിയാക്കി തിസീസ് സമര്‍പ്പിച്ചത്. 2021 ല്‍ സര്‍വ്വകലാശാല പി.എച്ച്.ഡി ബിരുദം നല്‍കി. ഗൈഡിന്റെ വിശദീകരണം വസ്തുതാപരമല്ല. പ്രബന്ധം പരിശോധിക്കാതെ, വീഴ്ച സംബന്ധിച്ച് ചിന്തയുടെ നിലപാടുകള്‍ അതേപടി ആവര്‍ത്തിക്കുന്ന മുന്‍ പിവിസി ഡോ. പി. പി. അജയകുമാറിന്റെ ഗൈഡ്ഷിപ് പിന്‍വലിക്കണമെന്നും, പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി കേരള വിസി യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button