നല്ല വിളയ്‌ക്കൊപ്പം കളയുണ്ടാകും,ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും:തില്ലങ്കേരിയെ പണ്ടേ തള്ളിയതാണെന്ന് എം.വി ഗോവിന്ദന്‍

പാര്‍ട്ടി ആഹ്വാനപ്രകാരം വെട്ടാനും കൊല്ലാനും പോകുന്നവര്‍ക്ക് ആകാശ് തില്ലങ്കേരി ഒരു പാഠം, നല്ല വിളകള്‍ക്ക് ദോഷം വരുത്തുന്ന കളകളെ പറച്ചു കളയുമെന്ന് എം.വി ഗോവിന്ദന്റെ ഭീഷണി

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. നല്ല വിളയ്‌ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചിന്തയെ പിന്തുണച്ച് ഗൈഡ്, പ്രബന്ധത്തില്‍ പിശകുകള്‍ ഇല്ല, കോപ്പിയടിച്ചതും അല്ല,എല്ലാം ചിന്ത സ്വയം കണ്ടെത്തിയ കാര്യങ്ങള്‍

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്തകളോടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാം. കണ്ണൂരില്‍ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഒരു അതൃപ്തിയുമില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

Share
Leave a Comment