KeralaLatest NewsNews

വിവാഹത്തിന്‍റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി, വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് വിടവാങ്ങൽ; ടിനി ടോം

കൊച്ചി: സുബിയുടെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടൻ ടിനി ടോം. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. സുബിയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് കരൾ സംബന്ധമായ പ്രശ്‌നം ഉണ്ടാകുന്നത്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അസുഖം പെട്ടന്ന് രൂക്ഷമായി എന്നും ടിനി ടോം പറഞ്ഞു.

‘സുബിയെക്കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്‍റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേര്‍സ് കൂടിയതോടെ അതിന്‍റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്‍റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്‍റെ പ്രശ്നം വന്നത്.

കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നു. അതിന്‍റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും, ഹൈബി ഈഡന്‍ ഇങ്ങനെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്’- ടിനി ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button