ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ക്രിപ്ഷൻ തുകയിൽ മാറ്റങ്ങൾ വരുത്താനാണ് നെറ്റ്ഫ്ലിക്സിന്റെ നീക്കം. അതേസമയം, തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് സബ്സ്ക്രിപ്ഷൻ തുകയിൽ ഇളവുകൾ ലഭിക്കുകയുള്ളൂ എന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഇളവുകൾ വരുത്തുന്നത്.
യെമൻ, ഇറാഖ്, ടുണീഷ്യ, ജോർദാൻ, പലസ്തീൻ, ലിബിയ, അൾജീരിയ, ലെബനൻ, സുഡാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ചെലവ് കുറഞ്ഞ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുക. നിലവിൽ, ഈ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്റെ അടിസ്ഥാന നിരക്ക് 7.99 ഡോളറാണ്. പുതുക്കിയ നിരക്കുകൾ പ്രകാരം, അടിസ്ഥാന പ്ലാൻ ലഭിക്കാൻ 3 ഡോളർ മാത്രം ചെലവാക്കിയാൽ മതിയാകും. കൂടാതെ, പ്രീമിയം പ്ലാനിന്റെ വില 11.99 ഡോളറിൽ നിന്ന് 9.99 ഡോളറായി കുറച്ചിട്ടുണ്ട്. നിലവിൽ, ഇന്ത്യയിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല.
Also Read: വണ്ണം കൂടുന്നതിന് അനുസരിച്ച് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കൂടുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
Post Your Comments