കൊച്ചി: എത്ര സ്റ്റേജ് പരിപാടികളിൽ എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ് സുബിയെന്ന് നടന്‍ ജയറാം. ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞെട്ടിപ്പോയ വാർത്തയാണ് ഇത്. എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ്. ഇത്രയും പർഫെക്ടായ സ്റ്റേജിന് വേണ്ടിയുള്ള ആർട്ടിസ്റ്റുകൾ വളരെ ചുരുക്കമുള്ളു. ഒരു സ്‌കിറ്റ് പറഞ്ഞുകൊടുത്താൽ അത് കൃത്യമായി നൂറ് ശതമാനം മനസിലാക്കി സ്റ്റേജിൽ റീപ്രൊഡ്യൂസ് ചെയ്യുന്ന അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയിലാണെങ്കിലും ചെറിയ വേഷങ്ങളിൽ പോലും തിളങ്ങിയ വ്യക്തിയായിരുന്നു. ഒന്നര വർഷം മുൻപാണ് സുബിയെ അവസാനമായി കാണുന്നത്. അസുഖമായി കിടക്കുകയായിരുന്നു എന്ന് പോലും ഇപ്പോഴാണ് അറിയുന്നത്’- ജയറാം പറഞ്ഞു.
വിടവാങ്ങിയ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷിൻറെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടൻ ടിനി ടോം. പ്രതികരിച്ചു. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് എന്ന് ടിനി ടോം പറഞ്ഞു.
കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
Post Your Comments