കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ടിവി ഷോകളിലൂടേയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബി കോമഡികളിലൂടെയാണ് കൂടുതല്‍ സ്വീകാര്യത നേടിയിട്ടുള്ളത്. സുബിയുടെ വിയോഗത്തിനിടെ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വന്നിരിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിയോഗം. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 42 വയസ്സാണ്. സന്തോഷകരമായിരുന്ന ജീവിതത്തിൽ കരൾ രോഗമാണ് വില്ലനായത്. സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന, പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മിമിക്രി മേഖലയിലേക്ക് ചേക്കേറി കാണികളുടെ കൈയ്യടി വാങ്ങി താരമായ സുബി പിന്നീട് മിനി സ്ക്രീനിലെ സ്ഥിര സാന്നിധ്യമായിരുന്നു.
Post Your Comments