ThrissurNattuvarthaLatest NewsKeralaNews

വാ​റ്റു ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളുമായി രണ്ടുപേർ അറസ്റ്റിൽ

മ​ണ​ലി​ത്ത​റ സ്വ​ദേ​ശി കോ​ള​നി വീ​ട്ടി​ൽ പ്ര​സാ​ദ് (37), പു​ത്ത​ൻ​ക​ള​പു​ര​യി​ൽ വീ​ട്ടി​ൽ ബ്രി​ട്ടോ ജേ​ക്ക​ബ്(47) എ​ന്നി​വ​രെ​യാ​ണ് വാ​റ്റു​ചാ​രാ​യം സ​ഹി​തം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ട​ക്കാ​ഞ്ചേ​രി: വാ​റ്റു ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. മ​ണ​ലി​ത്ത​റ സ്വ​ദേ​ശി കോ​ള​നി വീ​ട്ടി​ൽ പ്ര​സാ​ദ് (37), പു​ത്ത​ൻ​ക​ള​പു​ര​യി​ൽ വീ​ട്ടി​ൽ ബ്രി​ട്ടോ ജേ​ക്ക​ബ്(47) എ​ന്നി​വ​രെ​യാ​ണ് വാ​റ്റു​ചാ​രാ​യം സ​ഹി​തം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണ​ലി​ത്ത​റ കി​ഴ​ക്കേ​ക്ക​ര കോ​ള​നി​യി​ലെ സി.​ഡി. പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ൽ​ നി​ന്നും 10 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും 40 ഓ​ളം ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സ​ഹി​ത​മാ​ണ് ഇരുവരെയും പി​ടി​കൂ​ടി​യ​ത്.

Read Also : ‘ഞാൻ കുറ്റം ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്’:ഇരയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് പോക്സോ കേസ് പ്രതി,കൂടുതൽ വിവരങ്ങൾ

തെ​ക്കും​ക​ര, മ​ണ​ലി​ത്ത​റ കി​ഴ​ക്കേ​ക്ക​ര കോ​ള​നി​യി​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ല്പ​ന​ക്കാ​യി ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്ന് വ​ട​ക്കാ​ഞ്ചേ​രി സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ഡി.​എ​സ്. ആ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. മ​ച്ചാ​ട് മാ​മാ​ങ്കം, ഉ​ത്രാ​ളി​ക്കാ​വ് പൂ​രം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സിം​സ​ണ്‍ പ്ര​സാ​ദ്, ഇ.​എ​സ്. സ​ജീ​വ​ൻ, എ​ൻ.​ബി. പ്ര​വീ​ണ്‍, ടി.​ആ​ർ. അ​നീ​ഷ്കു​മാ​ർ, ഗോ​ഡ്വി​ൻ തോ​മ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button