KollamLatest NewsKeralaNattuvarthaNews

മുൻവൈരാ​ഗ്യത്തിൽ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

മു​ണ്ടയ്ക്ക​ൽ തെ​ക്കേ​വി​ള ക​ള​രി​യ​ഴി​ക​ത്ത് കി​ഴ​ക്ക​തി​ൽ ശി​വ​ൻ(57) ആ​ണ് അറസ്റ്റിലായത്

കൊല്ലം: മുൻവൈരാ​ഗ്യത്തിൽ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മു​ണ്ടയ്ക്ക​ൽ തെ​ക്കേ​വി​ള ക​ള​രി​യ​ഴി​ക​ത്ത് കി​ഴ​ക്ക​തി​ൽ ശി​വ​ൻ(57) ആ​ണ് അറസ്റ്റിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. തെ​ക്കേ​വി​ള തി​രു​വ​തി​ര​യി​ൽ ബാ​ബു​രാ​ജ​നെ​യാ​ണ് പ്ര​തി മുൻവൈരാ​ഗ്യത്തിൽ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പു​ത്ത​ൻ​ന​ട ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ബാ​ബു​രാ​ജ​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ൾ അ​വി​ടെ​യെ​ത്തി​യ പ്ര​തി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍, സുരക്ഷയൊരുക്കാൻ 3000 പൊലീസുകാര്‍; ഇനി ആറ് നാൾ ബാക്കി 

ആക്രമണത്തിൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക​ട​ക്കം ​ഗുരുതരമായി പ​രി​ക്കേ​റ്റ ബാ​ബു​രാ​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സയി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം എ​സി​പി എ. അ​ഭി​ലാ​ഷിന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ജ​യേ​ഷ്, വി​നോ​ദ്, ദി​ലീ​പ്, സി​പി​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button