Latest NewsNewsInternational

തുര്‍ക്കിയിലെ ഭൂകമ്പം: ഗ്രാമങ്ങള്‍ രണ്ടായി വിഭജിച്ചു

 

അങ്കാറ : തുര്‍ക്കിയിലെ തുടര്‍ ഭൂചലനങ്ങളെ തുടര്‍ന്ന് ഗ്രാമങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങളെ തുടര്‍ന്ന് ഹതായിലെ ടര്‍ക്കിഷ് ഗ്രാമമായ ഡെമിര്‍കോപ്രു രണ്ട് ഭൂപ്രദേശമായി വിഭജിക്കപ്പെട്ടു. പ്രദേശത്ത് വിള്ളലുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടത്.

Read ALso: തുർക്കി ഭൂചലനം: രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന

11 പ്രവിശ്യകളില്‍ ഉണ്ടായിരുന്ന തുര്‍ക്കിയില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് 40,402 ആളുകള്‍ മരണപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. ആയിരത്തോളം ആളുകള്‍ താമസിക്കുന്ന ഡെമിര്‍കോപ്രു ഗ്രാമത്തിലെ കെട്ടിടാവശിഷിടങ്ങളും, നടപ്പാതകളും തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ഗ്രാമം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button