ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 311.03 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,691.54- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞ് 17,844.60- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,391 ഓഹരികൾ ഉയർന്നും, 2,178 ഓഹരികൾ ഇടിഞ്ഞും, 169 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
എസിസി, അദാനി പോർട്ട്സ്, അദാനി പവർ, സൊമാറ്റോ, യെസ് ബാങ്ക്, ഡൽഹിവെറി, നൈക, ഫോർട്ടിസ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, സിപ്ല, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഭൂരിഭാഗം കേരള കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ സുരേന്ദ്രൻ
Post Your Comments