Life Style

പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുന്നു

പ്രമേഹം ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രമേഹത്തിനുള്ള പ്രാധാന്യവും പ്രമേഹം വഴിവച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ കുറിച്ചുമെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്.

പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കില്‍ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം ഇടയാക്കാറുണ്ട്. അത്തരത്തില്‍ പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലായി കാണാറുണ്ട്. എന്നാലിത് എന്തുകൊണ്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല.

 

എന്തുകൊണ്ട് പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്‌നങ്ങള്‍?

പ്രമേഹം കൂടുമ്പോള്‍ ഇത് രക്തക്കുഴലുകളെയും നാഡികളെയുമെല്ലാം ബാധിക്കുന്നു. ഇതോടെ സുഗമമായ രക്തയോട്ടം തടസപ്പെടുന്ന സാഹചര്യം വരുന്നു. ലിംഗമടക്കമുള്ള ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ ഉദ്ധാരണവും ലൈംഗികതാല്‍പര്യവുമെല്ലാം കുറയുന്നു. ചിലരില്‍ രക്തയോട്ടം കുറയുന്നതിന് അനുസരിച്ച് സ്പര്‍ശമറിയാത്ത അവസ്ഥയും വരാറുണ്ട്. ഇതെല്ലാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാം.

ഹോര്‍മോണ്‍ വ്യതിയാനം…

പ്രമേഹം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകാറുണ്ട്. പ്രത്യുത്പാദന ഹോര്‍മോണുകളായ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസം വരുമ്പോള്‍ അത് സ്വാഭാവികമായും ലൈംഗികതയെ ബാധിക്കുന്നു. ഈ പ്രശ്‌നം സ്ത്രീകളിലും പുരുഷന്മാരിലും കാണാം.

മരുന്നുകളുടെ പാര്‍ശ്വഫലം…

ചിലര്‍ പ്രമേഹം നിയന്ത്രിക്കുന്നതിനായി മരുന്നുകളെടുക്കുന്നുണ്ടാകാം. ഇവരിലൊരു വിഭാഗത്തിന് മരുന്നുകളുടെ പാര്‍ശ്വഫലമായും ഹോര്‍മോണ്‍ വ്യതിയാനം വന്ന് അത് ലൈംഗികതയെ ബാധിക്കാം. അതിനാല്‍ തന്നെ മരുന്നുകള്‍, അത് പ്രമേഹത്തിനുള്ളത് എന്ന് മാത്രമല്ല- ഏത് തരം മരുന്നുകളാണെങ്കിലും അവ എടുത്തുതുടങ്ങിയ ശേഷം ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും കാണുന്ന മാറ്റങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറെ ധരിപ്പിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button