അല്‍ഷിമേഴ്‌സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ. അല്‍ഷിമേഴ്‌സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍ ഓര്‍മ്മകുറവ് കൂടുതല്‍ വഷളാകും.
ഡിമെന്‍ഷ്യയുണ്ടാകുന്നത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുമ്പോഴാണ്. ഇതിന് തുടക്കത്തില്‍ തന്നെ പല ലക്ഷണങ്ങളും ശരീരം കാണിയ്ക്കും. ഇതു തിരിച്ചറിഞ്ഞാല്‍ ഈ രോഗം ഒരു പരിധിവരെ തടയാൻ സാധിക്കും.
Read Also : അവിഹിതബന്ധം ഭർത്താവ് പൊക്കി, സ്വത്തിനോട് ഉള്ള ആർത്തി അമ്മായിഅമ്മ സമ്മതിച്ച് കൊടുത്തില്ല: കൊലപ്പെടുത്തി യുവതി
സ്ഥിരമായി അസ്വസ്ഥരായിരിക്കുന്നത് ഡിമെന്‍ഷ്യയുടെ ലക്ഷണമാണ്. മിക്കവാറും അടുത്ത ബന്ധുക്കളുടെ പേര് വരെ മറക്കുന്നതാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണം. വിഷാദം, പെട്ടെന്ന് തന്നെ മൂടുകള്‍ മാറുന്നതും, ദേഷ്യം വരുന്നതും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളാണ്.
സാധാരണ ചെറിയ ചെറിയ മറവികളായി ഇതാരംഭിയ്ക്കും. നല്ലതു പോലെ ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു, പുതിയ കാര്യങ്ങള്‍ പഠിയ്ക്കാന്‍ ബുദ്ധിമുട്ട്, സമയത്തെ കുറിച്ചുള്ള ബോധം നഷ്ടപ്പെടുക, അറിയാവുന്ന കാര്യങ്ങളും വഴികളും മറക്കുക, പെട്ടെന്ന് ദേഷ്യം, സങ്കടം, അതു പോലെ ഗ്യാസ് ഓണാക്കി വച്ച് മറക്കുക, സാധനങ്ങള്‍ വച്ച് മറക്കുക എന്നിവയെല്ലാം ഇതിന്റെ ഉദാഹരണമാണ്. ഇത്തരം രോഗികളുടെ ഓര്‍മയില്‍ ഗ്യാപ് ഉണ്ടാകാം. ഇതിനാല്‍ തന്നെ പുറത്തു നിന്നും നോക്കുന്നയാള്‍ക്ക്, കേള്‍ക്കുന്നയാള്‍ക്ക് അയാള്‍ കള്ളം പറയുന്നുവെന്നു തോന്നും. ഇതെല്ലാം തുടക്കമാണ്.
Post Your Comments